താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ? വല്ലാത്തൊരു ഫീലാണെന്ന് മന്ത്രി റിയാസ്
കോഴിക്കോട്: നമുക്ക് ഒരുമിച്ച് വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ. കഴിച്ചവർ ഒന്നുകൂടെ പോയി കഴിക്കണമെന്നും ഇതുവരെ കഴിക്കത്തവർ അത് ഉറപ്പായും ട്രൈ ചെയ്യണമെന്നും മന്ത്രി കുറിച്ചു. ചുരത്തിലെ കച്ചവടക്കാർ നിങ്ങളെ കാത്തിരിക്കുകയാണ്. എല്ലാവരും പോകണം. നമുക്ക് ഒരുമിച്ച് വയനാടിൻ്റെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാം. വയനാട് പോകുന്ന എല്ലാവരുടെയും ഫേവറേറ്റ് ഐറ്റമാണ് താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ചുരം കയറുന്നവർ ഉണ്ട്. കോടമഞ്ഞ് ഇറങ്ങി വരുന്നതും കണ്ട് ചൂട് ചായയോടൊപ്പം കാടമുട്ട ഫ്രൈ കഴിക്കുമ്പോൾ ഒരു പ്രത്യേക അനുഭവമാണെന്നും മന്ത്രി കുറിച്ചു. കഴിഞ്ഞ ദിവസവും വയനാടിന്റെ ടൂറിസം തിരിച്ചുപിടിക്കാനായി മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.