കൊച്ചി: ആഢംബരവും സാങ്കേതികതയും ഒത്തൊരുമിക്കുന്ന ലോകോത്തര ബാറ്ററി വൈദ്യുത കാറായ ഇക്യുഎസ് എസ് യുവി 580 4മാറ്റിക് പുറത്തിറക്കി മെഴ്‌സിഡീസ് ബെന്‍സ്. പൂനെയിലെ ചകന്‍ അത്യാധുനിക ഫാക്റ്ററിയില്‍നിന്നും പ്രാദേശികമായി നിര്‍മിക്കുന്നു എന്ന സവിശേഷതയുമുണ്ട് ഇക്യുഎസ് എസ് യുവി 580 4മാറ്റിക്കിന്. യുഎസിന് പുറത്ത് ആദ്യമായാണ് 580 4മാറ്റിക് ഒരു രാജ്യത്ത് പ്രാദേശികമായി നിര്‍മിക്കുന്നത്. നേരത്തെ ഇക്യുഎസ് 580 സെഡാനും ഇന്ത്യയില്‍നിന്നുതന്നെ മേഴ്‌സിഡീസ് നിര്‍മിച്ചിട്ടുണ്ട്.

 
 ഇത്തരത്തില്‍ രണ്ട് ആഢംബര കാറുകള്‍ ഇന്ത്യയില്‍തന്നെ നിര്‍മിക്കുന്ന ആദ്യ കമ്പനിയായും മേഴ്‌സിഡീസ് മാറി. ഇത് 30 വര്‍ഷത്തെ മേഴ്‌സിഡീസ് ബെന്‍സിന്റെ ഇന്ത്യന്‍ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് എക്‌സിക്യൂട്ടിവ് ഡയരക്റ്റര്‍ വ്യങ്കടേശ് കുല്‍ക്കര്‍ണി പറഞ്ഞു. ഇക്യുഎ, ഇക്യുബി, ഇക്യുഇ എസ് യുവി, ഇക്യുഎസ് എസ് യുവി, ഇക്യുഎസ് സെഡാന്‍, മെഴ്‌സിഡീസ് മെയ്ബാക്ക് എന്നിവയ്ക്കുശേഷം മേഴ്‌സിഡീസില്‍നിന്നുള്ള ആറാമത്തെ വൈദ്യുത വാഹനം കൂടിയാണ് ഇക്യുഎസ് എസ് യുവി 680 4മാറ്റിക്.പ്രകടനത്തിലും കാര്യക്ഷമതയിലും ചാര്‍ജിങ് മികവിലുമെല്ലാം ഇക്യുഎസ് എസ് യുവി 580 4മാറ്റിക് നിലവാരം പുലര്‍ത്തുന്നു. നൂതനവും സുരക്ഷിതവും കാര്യക്ഷമവുമാണ് ബാറ്ററി സംവിധാനം. കാറിലെ എംബക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍ ത്രസിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ പാനലാണ്. സുരക്ഷയും സ്ഥിരതയും കാറില്‍ ഒത്തുചേരുന്ന വാഹനത്തില്‍ ആര്‍-1234 വൈഎഫ് റഫ്രിജറന്റ് ഗ്യാസ് ആണ് ഉപയോഗിക്കുന്നത്. ഇഇ സോഫ്റ്റ് വെയര്‍, ഉയര്‍ന്ന വോള്‍ട്ടേജ് ആര്‍ക്കിടെക്ചര്‍ തുടങ്ങിയവ ഇക്യുഎസ് എസ് യുവി 580 4മാറ്റിക്കിന്റെ നിര്‍മാണത്തിലും വിന്യാസത്തിലുമുള്ള ശ്രദ്ധയും മികവും വിളിച്ചോതുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *