മ​ല​പ്പു​റ​ത്ത് ബന്ധുവീട്ടിലേക്ക് പോയ 37 കാരിയേയും 2 മ​ക്ക​ളെ​യും കാ​ണാനില്ലെന്ന് പ​രാ​തി, അന്വേഷണം തുടങ്ങി

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി.പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിന്‍ (27) മകള്‍ ജിന്ന മറിയം (3) മകന്‍ ഹൈസും (5) എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. ശനിയാഴ്ച്ച വൈകീട്ട് ഹസ്‌ന തന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് യാത്രയായത്. 

പിന്നീട് ബന്ധുവീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ അവിടെയെത്തിയല്ലെന്നുള്ള വിവരം ആണ് ലഭിച്ചത്. പിന്നീട് അബ്ദുല്‍ മജീദ് കുറ്റിപ്പുറം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് ഫോണിന്‍റെ ലൊക്കേഷൻ ചേളാരി ഭാഗത്തു ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷന്‍ ലഭിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

ഭാര്യവുമായി അഭിപ്രായ വ്യത്യാസങ്ങളോ കുടുംബത്തിൽ തർക്കങ്ങളോ ഒന്നും ഇല്ലെന്ന് ഭർത്താവ് അബ്‌ദുൾ മജീദ് പറഞ്ഞു. യുവതിക്കും കുട്ടികള്‍ക്കുമായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് കുറ്റിപ്പുറം പൊലീസ്. ഈ ഫോട്ടോയില്‍ കാണുന്ന യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുറ്റിപ്പുറം എസ് എച്ച് ഓ മൊബൈലില്‍ അറിയിക്കണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 9497947223.

Read More : 52 ദിവസം പ്രായം, ആൺകുഞ്ഞിനെ ഒരു ലക്ഷത്തിന് വിറ്റു, വെള്ളമടിച്ച് അയൽവാസിയോട് പറഞ്ഞു; അച്ഛനും 2 പേരും പിടിയിൽ
 

By admin