ദുബായ്: എമിറേറ്റില്‍ ഏകീകൃത ജനസംഖ്യ രജിസ്ട്രി സ്ഥാപിക്കാന്‍ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. എമിറേറ്റിലെ താമസക്കാരുടെ കേന്ദ്രീകൃതവും സമഗ്രവുമായ ഡേറ്റ ബേസാണ് നിലവില്‍ വരിക. ദുബായ് ഡേറ്റ ആന്‍ഡ് സ്ററാറ്റിസ്ററിക്സ് കോര്‍പറേഷന്റെ ഡിജിറ്റല്‍ പ്ളാറ്റഫോമിലാണ് ഇത് തുടങ്ങുന്നത്.ദുബായ് എമിറേറ്റിലെ ജനസംഖ്യ സംബന്ധിച്ച ഔദ്യോഗികവും ആധികാരികവുമായ സംവിധാനമായിരിക്കും ഇത്.ഡേറ്റാബേസിലെ വസ്തുതകളെ ആധാരമാക്കിയാണ് സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും തന്ത്ര പ്രാധാന്യമുള്ള കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത്.ഡേറ്റ ആന്‍ഡ് സ്ററാറ്റിസ്ററിക്സ് വിഭാഗമാണ് ജനസംഖ്യ സംബന്ധിച്ച വിവരങ്ങള്‍ ഇതര വകുപ്പുകളില്‍ നിന്ന് ശേഖരിക്കുന്നത്.ദുബായ് സുരക്ഷാ കേന്ദ്രവുമായി സഹകരിച്ച് ഇതിലെ വിവരങ്ങളുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തും.