കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം നടത്തുന്ന ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ നിര്‍ണായക നീക്കവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.
ശനിയാഴ്ച പ്രതിഷേധക്കാര്‍ക്കിടയിലേക്ക് മമതാ ബാനര്‍ജി ഇറങ്ങിച്ചെല്ലുകയായിരുന്നു.  നിങ്ങള്‍ അനുഭവിക്കുന്നത് കാണാന്‍ വയ്യെന്നും മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് ഞാന്‍ വന്നിരിക്കുന്നതെന്നും മമത അവരോട് പറഞ്ഞു.
എനിക്ക് നിങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ മനസ്സിലാകും, ഞാനും എന്റെ ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചയാളാണ്. എന്റെ സ്ഥാനത്തില്‍ ഞാന്‍ ആശങ്കപ്പെടുന്നില്ല.
രാത്രി മഴ നനഞ്ഞും നിങ്ങള്‍ ഇവിടെ പ്രതിഷേധമിരിക്കുകയാണ്. കഴിഞ്ഞ രാത്രികളില്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല’, മമത പറഞ്ഞു. 
നിങ്ങളുടെ ആവശ്യങ്ങള്‍ ഞാന്‍ പഠിക്കും. ഞാന്‍ ഒറ്റയ്ക്കല്ല സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. മുതിര്‍ന്ന ഓഫീസര്‍മാരുമായി ആലോചിച്ച ശേഷം നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. കുറ്റവാളി ആരായിരുന്നാലും ഉറപ്പായും അവര്‍ ശിക്ഷിക്കപ്പെടും.
നിങ്ങളുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഞാനപേക്ഷിക്കുന്നു’, മമതാ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *