തൃശൂര്‍: വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസം ഭാര്യയെ അതിക്രൂരമായി മര്‍ദിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ എ.ആര്‍. ക്യാമ്പില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ചേര്‍പ്പ് സ്വദേശി മുണ്ടത്തിപറമ്പില്‍ റെനീഷി(31)നെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര പരിക്കേറ്റ യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് ഭാര്യയെ മര്‍ദിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളില്‍ സ്ഥിരം സാന്നിധ്യമാണ് റെനീഷ്.