ചെന്നൈ: തമിഴ്നാട്ടില്‍ നാല് പേര്‍ ഇഡി കസ്റ്റഡിയില്‍. വന്‍തോതിലുള്ള ഓണ്‍ലൈന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
തിരുവള്ളൂര്‍ സ്വദേശികളായ നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴരശന്‍, അരവിന്ദന്‍, പ്രകാശ്, അജിത് എന്നിവരെ വസതിയില്‍ റെയ്ഡ് നടത്തിയതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈനില്‍ നടന്ന ഒരു കോടി രൂപയുടെ ഇടപാട് ഇഡി അന്വേഷിക്കുന്നുണ്ട്. കുറഞ്ഞത് 20 ഇഡി ഉദ്യോഗസ്ഥരും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സും (സിആര്‍പിഎഫ്) ഇവരുടെ വസതിയില്‍ റെയ്ഡ് നടത്തി. ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് തിരച്ചില്‍ നടത്തിയത്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നാലുപേരെയും പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തമിഴരശന്‍, അരവിന്ദന്‍, പ്രകാശ് എന്നിവര്‍ റാണിപ്പേട്ടിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നെന്നും അടുത്തിടെ രാജിവെച്ച് സ്വന്തം കമ്പനി തുടങ്ങുകയായിരുന്നുവെന്നുമാണ് വിവരം.