സെപ്റ്റംബർ ദേശീയ ആത്മഹത്യാ പ്രതിരോധ മാസമായി ആചരിക്കാനും സെപ്റ്റംബർ 10 ആത്മഹത്യാ പ്രതിരോധ ദിവസമായി അംഗീകരിക്കാനും വ്യവസ്ഥ ചെയ്യുന്ന ബിൽ യുഎസ് കോൺഗ്രസിൽ ഇന്ത്യൻ അമേരിക്കൻ റെപ്. ശ്രീ തനെദാർ അവതരിപ്പിച്ചു.
ഡെമോക്രറ്റിന്റെ ബില്ലിന് റിപ്പബ്ലിക്കൻ പിന്തുണയുമുണ്ട്.  “എന്റെ ഭാര്യ വിഷാദ രോഗത്തിനു കീഴടങ്ങിയ ആളാണ്,” തനെദാർ ഓർമിച്ചു. “ആ വേദന ഇന്നും എന്നെ വിട്ടു പോയിട്ടില്ല. അത്തരം അനുഭവങ്ങൾ ആർക്കും ഉണ്ടാവാതിരിക്കട്ടെ. അവളുടെ മരണം എന്റെ ജീവിതം മാറ്റിമറിച്ചു. അനുകമ്പയുടെ ആവശ്യം അതെന്നെ പഠിപ്പിച്ചു. എല്ലാവർക്കും എത്തിപ്പിടിക്കാവുന്ന ആരോഗ്യ രക്ഷയുടെ ആവശ്യവും. അങ്ങിനെയാണ് ഞാൻ ഈ നീക്കത്തിലേക്കു എത്തിയത്.”
കോൺഗ്രസിലെ 47 അംഗങ്ങൾ കോ – സ്പോൺസർമാരായ ബില്ലിനെ അമേരിക്കൻ ഫൗണ്ടേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷൻ (എ എഫ് എസ് പി) സ്വാഗതം ചെയ്തു.  “അമേരിക്കയിൽ മരണകാരണങ്ങളിൽ പതിനൊന്നാം സ്ഥാനമാണ് ആത്മഹത്യക്ക്‌,” എ എഫ് എസ് പി വൈസ് പ്രസിഡന്റ് ലോറൽ സ്റ്റൈൻ പറഞ്ഞു. “2022ൽ 50,000 പേർ സ്വയം ജീവനൊടുക്കി. ആത്മഹത്യക്കു ശ്രമിച്ചവർ 1.6 മില്യൺ ആയിരുന്നു.”പ്രധാനപ്പെട്ട കാര്യം ആത്മഹത്യ തടയാൻ കഴിയും എന്നതാണ്.”

By admin

Leave a Reply

Your email address will not be published. Required fields are marked *