ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച്‌ ജൂനിയർ ഡോക്ടർമാർ.
പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫ്രണ്ട് ആണ് കത്തയച്ചത്. കത്തിൻ്റെ പകർപ്പുകൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിനും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്കും അയച്ചു. 
ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ആരോഗ്യ കേന്ദ്രങ്ങളിലുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *