കോട്ടയം: ഓണമെത്തി, വള്ളംകളി ആവേശത്തില്‍ അമര്‍ന്നു കുമരകത്തുകാര്‍. വയനാട് ദുരന്തത്ത തുടര്‍ന്ന് നെഹ്‌റു ട്രോഫി മാറ്റിവെച്ചത് വള്ളം കളിക്കു കനത്ത തിരിച്ചടിയായിരുന്നു. വള്ളം കളി മാറ്റിവെച്ചുവെന്നു പ്രഖ്യാപിക്കുകയും പകരം തിയതി മാറ്റി പ്രഖ്യാപിക്കുന്നതിൽ കാണിച്ച അനാസ്ഥയും ബോട്ട് ക്ലബുകൾക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ലക്ഷങ്ങള്‍ മുടക്കിയായണ് ബോട്ട് ക്ലബുകള്‍ കളിവള്ളങ്ങള്‍ ബുക്ക് ചെയ്യുക. ഒപ്പം തുഴച്ചിക്കാര്‍ക്കു ശമ്പളവും നല്‍കണം. എന്നാല്‍, വള്ളം കളി മാറ്റിവെക്കുകയും പകരം തിയതി പ്രഖ്യാപിക്കതെ വന്നതോടെ പലരും പരിശീലന ക്യാമ്പുകുള്‍ പിരിച്ചുവിടുകയും വള്ളങ്ങള്‍ തിരിച്ചു നല്‍കുകയും ചെയ്തിരുന്നു.
പിന്നീട് കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നെഹ്‌റു ട്രോഫി നടത്താന്‍ സര്‍ക്കാര്‍ തയാറായത്. ഇതോടെ എല്ലാം ഒന്നിൽ നിന്നു തുടങ്ങേണ്ട അവസ്ഥയും ഉണ്ടായി.
തിരുവോണ നാളില്‍ ആവേശം പകരാന്‍ കുമരകം മത്സരവള്ളംകളി
ശ്രീനാരായണഗുരു 1903-ല്‍ കുമരകത്ത് ജലമാര്‍ഗം എത്തി ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തിയതിന്റെ സ്മരണക്കായി ചിങ്ങമാസത്തിലെ ചതയം നാളില്‍ കുമരകം കോട്ടത്തോട്ടില്‍ നടന്നു വന്നിരുന്ന ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയും വയനാട് ദുരന്തത്തെ തുടര്‍ന്ന് തിരുവോണ നാളിലേക്കു മാറ്റിയിരുന്നു.
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നാടിന്റെ വിവിധ മേഖലകളുടെ സഹകരണത്തോടെയാണ് വള്ളംകളി നടത്തുന്നത്. തിരുവോണനാളില്‍ കോട്ടത്തോട്ടില്‍ നടത്തുന്ന മത്സര വള്ളംകളിയില്‍ ജന പങ്കാളിത്തം കൊണ്ട് ആവേശം അലയടിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
നെഹ്‌റു ട്രോഫി 28ന്
വയാനാട് ദുരന്തത്തെ തുടര്‍ന്ന് മാറ്റിവെച്ച നെഹ്‌റു ട്രോഫി ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഓണം കഴിഞ്ഞ് സെപ്റ്റംബര്‍ 28ന് നടത്താന്‍ സർക്കാർ തീരുമാനിച്ചത്. ഇതോടെ ഏറെ നഷ്ടം സഹിച്ചിട്ടാണെങ്കിലും മത്സരിക്കാന്‍ ബോട്ട് ക്ലബുകള്‍ തയാറെടുക്കുകയായിരുന്നു. പല ബോട്ട് ക്ലബുകളും ഇതിനോടകം തന്നെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
തങ്ങള്‍ക്കുണ്ടായ നഷ്ടം ഇതിലൂടെ പരിഹരിക്കാന്‍ പറ്റില്ലെങ്കിലും നെഹ്‌റു ട്രേഫിയുടെ ബോണസും സമ്മാനങ്ങളും നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്നും ബോട്ട്ക്ലബുകള്‍ പറയുന്നു. അതേ സമയം വള്ളം കളിക്കു സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഓണത്തിനുള്ള പരസ്യങ്ങളാണ് കൂടുതലായി നെഹ്‌റു ട്രോഫിക്കു ലഭിച്ചിരുന്നത്.
എന്നാല്‍, ഇക്കുറി ഏറെ താമസിച്ച് വള്ളം കളി നടത്തുന്നതിനാല്‍ സപോര്‍ണസര്‍മാരെ കണ്ടെത്തുന്നതില്‍ സംഘാടകര്‍ ബുദ്ധിമുട്ടുകയാണ്. ഇതിനിടെ രാജ്യാന്തര ബ്രാന്‍ഡുമായി ധാരണയായ അഭ്യാസപ്രകടനം ഉപേക്ഷിച്ചെന്ന സൂചനയും പുറത്തുവന്നു. പുതിയ സാഹചര്യത്തില്‍ വള്ളംകളിയുടെ വരുമാനം കുറയുമെന്നതിനാല്‍ ചെലവു ചുരുക്കിയും പരമാവധി സ്‌പോണ്‍സര്‍ഷിപ് കണ്ടെത്തിയും വള്ളംകളി നടത്താനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
കോട്ടയം മത്സരവള്ളംകളി ഒക്ടോബര്‍ 6ന്
123 ാമത് കോട്ടയം മത്സരവള്ളംകളി ഒക്ടോബര്‍ 6 ന് താഴത്തങ്ങാടി ആറ്റില്‍ നടക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും തിരുവാര്‍പ്പ് പഞ്ചായത്തിന്റെയും കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.
നെഹ്റുട്രോഫി വള്ളംകളിയുടെ തീയതി അനുസരിച്ച് കോട്ടയം മത്സരവള്ളംകളിയുടെ നേരത്തെ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബര്‍ 6 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
ചുണ്ടന്‍, ഇരുട്ടു കുത്തി ഒന്നാം ഗ്രേഡ്’, രണ്ടാം ഗ്രേഡ്, വെപ്പ് ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചുരുളന്‍ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. കളി വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ 15ന് ആരംഭിക്കും.
വള്ളംകളി കുറ്റമറ്റതാക്കുവാന്‍ റിമോട്ട് സ്റ്റില്‍ സ്റ്റാര്‍ട്ടിംഗ് സംവിധാനം, ഫോട്ടോ ഫിനിഷ്, റെയിസ് കോഴ്‌സ് ട്രാക്ക് ഫിക്‌സിങ്ങ്, ആറിന്റെ ഇരുകരകളിലും കാണികള്‍ക്ക് സുഗമമായി കളി വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍, വള്ളം കളിയോടനുബന്ധിച്ച് സ്മരണിക പ്രസിദ്ധീകരണം തുടങ്ങി വിപുലമായ ഒരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.