കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ മധ്യവയസ്കന് കുഴഞ്ഞുവീണ് മരിച്ചു. കക്കാടംപൊയില്‍ സ്വദേശി പാറച്ചാലില്‍ വര്‍ക്കി(58)യാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് കക്കാടംപൊയില്‍ അങ്ങാടിക്ക് സമീപത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. കുഴഞ്ഞുവീണയുടന്‍ കൂടരഞ്ഞിയുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷൈല, മക്കള്‍: അഖില്‍, ആന്‍ മരിയ മരുമകള്‍: അജിന.