കൊച്ചി: സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി.
”പ്രിയസുഹൃത്തിന്റെ വിയോഗത്തില്‍ ഞാന്‍ ദുഖിതനാണ്. നല്ല ഒരു വ്യക്തിത്വത്തിന് ഉടമയെയാണ് ഇപ്പോള്‍ നഷ്ടമായത്. എന്റെ ദീര്‍ഘകാല സുഹൃത്ത് സീതാറാം യെച്ചൂരി ഇനി നമ്മോടൊപ്പമില്ല എന്ന വാര്‍ത്ത എന്നെ വേദനിപ്പിക്കുന്നു. സമര്‍ത്ഥനായ രാഷ്ട്രീയ നേതാവ്, അതിശയിപ്പിച്ച മനുഷ്യന്‍, എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു സുഹൃത്ത്. ഇതൊക്കെയായിരുന്നു യെച്ചൂരി. ഒരിക്കലും മറക്കാനാവില്ല..” -മമ്മൂട്ടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.