ആലപ്പുഴ: ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുമ്പോളി വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടില്‍ ടിന്റുവിന്റെ ഭാര്യ മിനിമോള്‍(29)ക്കാണ് വെട്ടേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും മുതുകിനും വെട്ടേറ്റ മിനിമോളെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആക്രമണശേഷം പ്രതി കടന്നു കളഞ്ഞു.
ബുധനാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് സംഭവം. വെട്ടേറ്റ മിനിമോള്‍ നിലവിളിച്ചുകൊണ്ട് അയല്‍വീട്ടിലേക്ക് ഓടിയെങ്കിലും പിന്നാലെയെത്തിയ ടിന്റു അയല്‍വീട്ടിലെത്തി വീണ്ടും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.