രാജ്യാന്തര ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; അപൂര്‍വ നേട്ടത്തിനരികെ വിരാട് കോലി

ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് 19ന് ചെന്നൈയില്‍ തുടക്കമാകുമ്പോള്‍ അപൂര്‍വനേട്ടത്തിനരികെയാണ് വിരാട് കോലി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ 58 റണ്‍സ് കൂടി നേടിയാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 27000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററാവും വിരാട് കോലി.

നിലവില്‍ 623 ഇന്നിംഗ്സില്‍(226 ടെസ്റ്റ് ഇന്നിംഗ്സ്, 396 ഏകദിന ഇന്നിംഗ്സ്, ഒരു ടി20 ഇന്നിംഗ്സ്) 27000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കിയ താരം. വിരാട് കോലി ഇതുവരെ 591 ഇന്നിംഗ്സുകളാണ് ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി കളിച്ചത്. 26942 റണ്‍സാണ് മൂന്ന് ഫോര്‍മാറ്റിലും കൂടി കോലിയുടെ പേരിലുള്ളത്.

ദുലീപ് ട്രോഫി: ശ്രേയസിന്‍റെ ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു, ഇന്ത്യ ഡിക്കെതിരെ ഇന്ത്യ എക്ക് ബാറ്റിംഗ് തക‍ർച്ച

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 58 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താല്‍ ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ അതിവേഗം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. സച്ചിന് പുറമെ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗുമാണ് രാജ്യാന്തര ക്രിക്കറ്റില്‍ 27000 റണ്‍സ് പിന്നിട്ട ബാറ്റര്‍മാര്‍. ഇവരുടെ പട്ടികയിലേക്ക് കോലിയുമെത്തും.

സുവര്‍ണനേട്ടത്തിന് അൻപതാണ്ട്, ഏഷ്യാഡിൽ മലയാളി താരം ടി സി യോഹന്നാൻ പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റകളില്‍ നിന്ന് വിട്ടു നിന്നില്ലായിരുന്നെങ്കിൽ കോലിക്ക് ഈ നേട്ടം നേരത്തെ സ്വന്തമാക്കാനാകുമായിരുന്നു. ഭാര്യ അനുഷ്ക ശര്‍മയുടെ പ്രസവത്തിനായാണ് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്നത്. ടി20 ലോകകപ്പിലും പതിവ് ഫോമിലേക്ക് ഉയരാന്‍ കോലിക്കായിരുന്നില്ല. എന്നാല്‍ ഫൈനലില്‍ ഇന്ത്യക്കായി ടോപ് സ്കോററായത് കോലിയായിരുന്നു. 19നാണ് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin