വടക്കാഞ്ചേരി: സംസ്ഥാനപാതയില്‍ കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഡീലക്‌സ് എയര്‍ബസ് നിയന്ത്രണംവിട്ട് പാടത്തേക്കു ചെരിഞ്ഞ് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍നിന്ന് ബസിന്റെ പകുതിഭാഗം പാടത്തേക്ക് പതിച്ച നിലയിലാണ്.
പുലര്‍ച്ചെ മൂന്നിന് തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാനപാതയില്‍ അകമല വളവിലാണ് സംഭവം. സുല്‍ത്താന്‍ബത്തേരിയില്‍നിന്നു കൊട്ടാരക്കരയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് സ്റ്റിയറിംഗ് പ്രവര്‍ത്തിക്കാതായതാണ് അപകടകാരണമെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം ഇവിടെ കാര്‍ അപകടത്തില്‍ വയോധിക മരിച്ചിരുന്നു.