15ൽ നിന്ന് 51ല്‍ എത്തിയത് വെറും 7 പന്തില്‍; സാം കറനെ തൂക്കിയടിച്ച് ട്രാവിസ് ഹെഡ്
സതാംപ്ടൺ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ് വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ പ്രഹരമേറ്റുവാങ്ങിയത് ഇംഗ്ലീഷ് ഓള് റൗണ്ടര്‍ സാം കറന്. 15 റണ്‍സില്‍ നിന്ന് ട്രാവിസ് ഹെഡ് 51 റണ്‍സിലെത്തിയത് വെറും ഏഴ് പന്തുകളിലായിരുന്നു. 23 പന്തില്‍ 59 റണ്‍സെടുത്ത ട്രാവിസ് ഹെഡ് 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
പവര്‍ പ്ലേയില്‍ മാത്രം 86 റണ്‍സടിച്ച ഓസീസ് തുടക്കത്തിലെ ഇംഗ്ലണ്ടിനെ ബാക്ക് ഫൂട്ടിലാക്കിയിരുന്നു. ഇതില്‍ ഹെഡ് സാം കറന് എറിഞ്ഞ അഞ്ചാം ഓവറില്‍ മൂന്ന് സിക്സും മൂന്ന് ഫോറും പറത്തിയ ഹെഡ് 30 റണ്‍സാണ് അടിച്ചുകൂട്ടിയത്. അതുവരെ 12 പന്തില്‍ 15 റണ്‍സെടുത്തിരുന്ന സാം കറന്റെ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 18 പന്തില്‍ 45 റണ്‍സിലെത്തിയിരുന്നു. സാക്വിബ് മഹമ്മൂദ് എറിഞ്ഞ ആറാം ഓവറിലെ രണ്ടാം പന്ത് സിക്സിന് പറത്തിയ ഹെഡ് 19 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി.
വെടിക്കെട്ടുമായി വീണ്ടും ട്രാവിസ് ഹെഡ്, ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ
അവിടം കൊണ്ടും നിര്‍ത്താതെ പിന്നീട് തുടര്‍ച്ചയായി രണ്ട് ബൗണ്ടറി കൂടി നേടിയ ഹെഡ് 23 പന്തില്‍ 59 റണ്‍സെടുത്ത് പുറത്തായി. ഇ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഈ വര്‍ഷം മാത്രം 181.36 സ്ട്രൈക്ക് റേറ്റില്‍ 1411 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. 2019ല്‍ ആന്ദ്രെ റസല്‍ മാത്രമാണ് ഈ നേട്ടത്തില്‍ ഹെഡിന് മുന്നിലുള്ളത്. ഹെഡ് നേടിയ 1411 റണ്‍സില്‍ 1027 റണ്‍സും പവര്‍ പ്ലേയിലായിരുന്നു എന്നതാണ് ശ്രദ്ധേയം. പവര്‍ പ്ലേയില്‍ മാത്രം 60.4 സ്ട്രൈക്ക് റേറ്റും 192.3 ഉം ആണ് ഹെഡിന്റെ സ്ട്രൈക്ക് റേറ്റ്.
6️⃣6️⃣6️⃣: Number of the batting beast, i.e. Travis Head 🔥
The explosive Aussie opener hit 30 runs off a Sam Curran over, including 3 successive sixes! #RivalsForever #ENGvAUSonFanCode pic.twitter.com/R6Bac6Sd6R
— FanCode (@FanCode) September 11, 2024
ട്രാവിസ് ഹെഡിന്റെ ബാറ്റിംഗ് മികവിൽ ആദ്യ മത്സരത്തില്‍ ഓസീസ് 28 റണ്‍സിനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 19.3 ഓവറില്‍ 179 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ ഇംഗ്ലണ്ട് 19.2 ഓവറില്‍ 151 റണ്‍സിന് ഓള് ഔട്ടായി.37 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റണ് മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയുള്ളു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡ് 23 പന്തില്‍ 59 റണ്‍സടിച്ച് ടോപ് സ്കോററായി.
Travis Head’s innings was pure carnage. He went from 15 to 51 in just 7 balls. Incredible!💥 pic.twitter.com/nRHhYk4EQb
— SunRisers OrangeArmy Official (@srhfansofficial) September 11, 2024