കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. എളമക്കര ആര്‍.എം.വി. റോഡ് ചിറക്കപറമ്പില്‍ ശാരദാനിവാസില്‍ അരുന്ധതി(24)യാണ് മരിച്ചത്. വയനാട് സ്വദേശിനിയാണ്.
എറണാകുളം കറുകപ്പള്ളില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മിലാണ് പതിവായി യുവതി എത്തിയിരുന്നത്. ചൊവ്വഴ്ച രാവിലെ എട്ടിനാണ് സംഭവം. വ്യായാമം ചെയ്ത് തുടങ്ങിയതിനു ശേഷം അരുന്ധതി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എട്ടുമാസം മുമ്പായിരുന്നു അരുന്ധതിയുടെ വിവാഹം. തുടര്‍ന്നാണ് എളമക്കരയിലെ ഭര്‍തൃഗൃഹത്തിലേക്ക് എത്തിയത്. ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എളമക്കര പോലീസ് കേസെടുത്തു. ബുധന്‍ രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും. ഭര്‍ത്താവ്: വി.എസ്. രാഹുല്‍.