ഡൽഹി: പാകിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) നേരിയ ഭൂചലനം അനുഭവപ്പെട്ടു.
ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പാക്കിസ്ഥാനിലെ കരോറിൽ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൻ്റെ ആഴം 33 കിലോമീറ്ററാണ്.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.