ജയം രവിയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്?, വിവാഹ മോചനത്തില്‍ വെളിപ്പെടുത്തലുമായി ഭാര്യ ആര്‍തി

നടൻ ജയം രവി അടുത്തിടെ വിവാഹ മോചനം നേടി എന്ന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ജയം രവിക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഭാര്യ ആര്‍തി രവി. ജയം രവിയുടെ പെട്ടെന്നുള്ള തീരുമാനം തന്നെ ഞെട്ടിച്ചുവെന്നാണ് ആര്‍തി രവി വ്യക്തമാക്കിയത്. തന്റെ സമ്മതത്തോടെയല്ല ജയം രവി വിവാഹ മോചനം പ്രഖ്യാപിച്ചതെന്നും ഭാര്യ ആര്‍തി ചൂണ്ടിക്കാട്ടുന്നു.

അറിവോ സമ്മതമോ ഇല്ലാതെ ഞങ്ങളുടെ വിവാഹ മോചനം വെളിപ്പെടുത്തിയത് ഞെട്ടിച്ചുവെന്നാണ് ആര്‍തി തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. സുപ്രധാനമായ ഒരു തീരുമാനം പരസ്‍പരം തങ്ങള്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സ്വകാര്യതയോടെയും ആണ് എന്തായാലും കൈകാര്യം ചെയ്യേണ്ടിയിരുന്നത്. തുറന്ന ഒരു ചര്‍ച്ച നടത്താൻ താൻ കുറച്ചായി ശ്രമിച്ചിരുന്നു. രവി ആ അവസരം തന്നില്ല. എങ്കിലും കുടുംബപരമായുള്ള പ്രതിബദ്ധതയെ മാനിക്കണമെന്നുണ്ട്. പക്ഷേ ജയം രവിയുടെ പ്രഖ്യാപനം മക്കളെയും ഞെട്ടിച്ചു. വിവാഹ മോചന തീരുമാനം ഏകപക്ഷീയമാണ്. അത് ഒരിക്കലും കുടുംബത്തിന് ഗുണകരമാകില്ലെന്നും പറയുന്നു ആര്‍തി.

ജയം രവിയുടെ തീരുമാനം ശരിക്കും തന്നെ വേദനിപ്പിച്ചെങ്കിലും മൗനം അവലംബിക്കാനാണ് ഞാൻ ശ്രമിച്ചത്. പക്ഷേ സമൂഹം അന്യായമായി കുറ്റപ്പെടുത്തുന്നു. സമൂഹ വിചാരണ നടത്തുമ്പോള്‍ അത് മക്കളെ ബാധിക്കുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ആത്മാഭിമാനത്തോടെ മുന്നോട്ട് പോകാൻ എന്റെ മക്കളെ സഹായിക്കുന്നതില്‍ ആണ് പ്രഥമ പരിഗണനയെന്നും പറയുന്നു ആര്‍തി.

യഥാര്‍ഥത്തില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത് എന്താണ് എന്ന സത്യം കാലം തെളിയിക്കും. ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്‍ക്ക് നന്ദി പറയാനും ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്‍നേഹമാണ് ഞങ്ങളെ ശക്തരാക്കിയത്. തങ്ങളുടെ സ്വകാര്യതയോട് ബഹുമാനം കാണിക്കണമെന്നും പറയുന്നു ആര്‍തി രവി

.Read More: പ്രഭാസും വിജയ്‍യും രജനികാന്തുമല്ല, 30000 ടിക്കറ്റുകള്‍ വിറ്റു, അഡ്വാൻസ് തുക ഞെട്ടിക്കുന്നത്, ഇത് അപൂര്‍വം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin