തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ സിപിഐ നീക്കം സജീവം. ഇടതുമുന്നണിയിൽ സിപിഐയ്ക്ക് ഇത്തവണയും നാലു സീറ്റ് കിട്ടിയാലും പറ്റിയ സ്ഥാനാർത്ഥികളെ കണ്ടെത്തുക വെല്ലുവിളിയാണ്. അതിനിടെ കേരളാ കോൺഗ്രസ് കൂടി മുന്നണിയിൽ എത്തിയതോടെ നാല് സീറ്റ് എന്നത് മൂന്നായി കുറയുമോ എന്ന ആശങ്കയും സിപിഐക്ക് ഉണ്ട്. 
തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളാണ് സി പി ഐ മത്സരിക്കുന്നത്. ബാക്കി 16 സീറ്റുകൾ സിപിഎമ്മിനാണ്.
കേരളാ കോൺഗ്രസ് മുന്നണിയിൽ എത്തിയതോടെ സിപിഎം മത്സരിച്ചിരുന്ന കോട്ടയം സീറ്റ് ഇക്കുറി അവർക്ക് വിട്ടു നൽകും. രണ്ടാമത് ഒരു സിറ്റ് കൂടി കേരളാ കോൺഗ്രസ് മാണിക്ക് നൽകേണ്ടി വന്നാൽ അത് ആരുടെ അക്കൗണ്ടിൽ നിന്നും കുറയുമെന്നതാണ് ചോദ്യം.
സിപിഐ മത്സരിക്കുന്ന സീറ്റുകളൊന്നും മാണി വിഭാഗത്തിന് കാര്യമായ സ്വാധീനമുള്ളതല്ല. മധ്യകേരളത്തിൽ പത്തനംതിട്ട, ചാലക്കുടി സീറ്റുകളാണ് കേരള കോൺഗ്രസ് രണ്ടാം സീറ്റായി ആഗ്രഹിക്കുന്നത്.
ഇത് സിപിഎമ്മിന്റെ സീറ്റുകളാണ്. ഈ സിറ്റുകൾ നിലവിൽ സി പി എം തോറ്റതാണെങ്കിലും ഇത് മറ്റൊരു ഘടക കക്ഷിക്ക് വിട്ടു നൽകുന്നതിൽ സിപിഎമ്മിന് താൽപര്യക്കുറവുണ്ട്.
അതുകൊണ്ടു തന്നെ പുതിയ കക്ഷി വന്നപ്പോഴുള്ള സീറ്റ് നഷ്ടം സിപിഐയും സഹിക്കണമെന്നാണ് സിപിഎം നിലപാട്. കേരളാ കോൺഗ്രസിന് രണ്ടാം സീറ്റ് കിട്ടിയാൽ സി പി ഐയുടെ കൈവശമുള്ള തിരുവനന്തപുരം സിപിഎം ഏറ്റെടുക്കും. നിലവിൽ ശശി തരൂരിനെതിരെ നല്ല സ്ഥാനാർത്ഥിയെ നിർത്താൻ സി പി ഐയിൽ ആളില്ലെന്ന് വിമർശനം ഉണ്ട്.
സി പി എം ഏറ്റെടുത്താൽ മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചു എടുക്കാനാകുമെന്നും സിപിഎം കണക്ക് കൂട്ടുന്നു. പൊതു സ്വതന്ത്രരും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തിൽ സിപിഐയുടെ നിലപാട് നിർണായകമാണ്.
മാവേലിക്കരയിൽ കഴിഞ്ഞ തവണ തോറ്റ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തന്നെയാണ് സിപിഐയുടെ ഒന്നാം പേരുകാരൻ. എഐവൈഎഫ് നേതാവ് സിഎ അരുൺ കുമാറിനെയും പാർട്ടി പരിഗണിക്കുന്നുണ്ട്. അതിനിടെ സീറ്റ് വിട്ടു കൊടുകേണ്ട സാഹചര്യം ഉണ്ടായാൽ മാവേലിക്കര വിട്ടു വിട്ടുകൊടുക്കാമെന്ന ചർച്ചയും സിപിഐയിൽ നടക്കുന്നുണ്ട്.
തൃശൂരിൽ മുൻ മന്ത്രി വി എസ് സുനിൽ കുമാറിന്റെ പേര് പരിഗണിക്കുന്നുണ്ട്. എന്നാൽ മുതിർന്ന നേതാവ് കെപി രാജേന്ദ്രനും സീറ്റിനായി രംഗത്തുണ്ട്.
ടി എൻ പ്രതാപനും സുരേഷ് ഗോപിയും തൃശൂരിൽ വീണ്ടും മത്സരിക്കുക്കുമെന്ന് ഏറെകുറെ ഉറപ്പായ സ്ഥിതിയിൽ കരുത്തനായ സ്ഥാനർ സ്ഥാനാർത്ഥി വേണമെന്ന് സിപിഎം ആഗ്രഹിക്കുന്നുണ്ട്. കെ പി രാജേന്ദ്രനെക്കാൾ വി എസ് സുനിൽ കുമാറിനോടാണ് സി പി എമ്മിന് പ്രിയം.
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മത്സരിക്കാൻ കാര്യമായ ഇടി ഇല്ല. ഇക്കുറിയും പി പി സുനീർ തന്നെയാകും ഇവിടെ മത്സരിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *