തിരുവനന്തപുരം: വെള്ളറടയില്‍ ബൈക്കിടിച്ച് പരിക്കേറ്റ് മരിച്ച സുരേഷിനെ മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞവര്‍ പരിചയക്കാര് തന്നെയായിരിക്കുമെന്നും അതുകൊണ്ടാകാം മുറിയിലുപേക്ഷിച്ച ശേഷം കടന്നു കളഞ്ഞതെന്നും വെള്ളറട സി.ഐ പ്രമോദ് പറഞ്ഞു. ബൈക്കിലെത്തിയ ഒരാള്‍ ലുങ്കിയാണ് ധരിച്ചിരിക്കുന്നത്.
തലയ്ക്കേറ്റ ക്ഷതമാകാം മരണ കാരണം. ശരീരം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ഇപ്പോഴൊന്നും പറയാന്‍ കഴിയില്ല. തമിഴ്നാട്ടിലുള്‍പ്പെടെ എല്ലായിടത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണെന്നും സി.ഐ പറഞ്ഞു.
വെള്ളറട ചൂണ്ടികയിലാണ് സംഭവം. അമിതവേഗത്തിലെത്തിയ ബൈക്കാണ് സുരേഷിനെ ഇടിച്ചുവീഴ്ത്തിയത്. രണ്ട് ദിവസം രണ്ടുപേര്‍ വന്ന് സുരേഷിനെക്കുറിച്ച് അന്വേഷിച്ചതായി വിവരമുണ്ട്. സുരേഷിനെ മുറിയില്‍ ഉപേക്ഷിച്ചു പോയവര്‍ തന്നെയാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു.