മലപ്പുറം: തിരൂര്‍ക്കാട് തടത്തില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മലപ്പുറം കാളമ്പാടി സ്വദേശി മുരിങ്ങേക്കല്‍ അക്ബര്‍ അലി(21)യാണ് മരിച്ചത്.
ഇന്നു രാവിലെ ഏഴിനാണ് സംഭവം. വളവില്‍ മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിനെ എതിര്‍ദിശയില്‍ കോഴിക്കോട് ഭാഗത്തേക്കു പോകുയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അക്ബല്‍ അലി സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.