വേഗത്തിൽ ചാർജ്ജ് ചെയ്യുകയും കൂടുതൽ റേഞ്ച് നൽകുകയും ചെയ്യുന്ന ബാറ്ററിയുമായി ബന്ധപ്പെട്ട അത്തരം സാങ്കേതികവിദ്യയാണ് കമ്പനി സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചൈനീസ് വാഹന ബ്രാൻഡായ ഫസ്റ്റ് ഓട്ടോ വർക്ക്സ്  ഒരു ചെറിയ ഇലക്ട്രിക് കാർ പുറത്തിറക്കിയിരുന്നു. ബെസ്റ്റ്യൂൺ ബ്രാൻഡിന് കീഴിൽ കമ്പനി പുറത്തിറക്കിയ ഷിയോമ സ്മോൾ ഇലക്ട്രിക് കാര്‍  ഉപയോഗിച്ച് കമ്പനി മൈക്രോ-ഇവി സെഗ്‌മെൻ്റിലെ വിഹിതം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നു.
മൈക്രോ ഇലക്ട്രിക് കാറുകൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ചൈനയിലാണ്. 30,000 മുതൽ 50,000 യുവാൻ വരെയാണ് ബെസ്‌റ്റ്യൂൺ ഷയോമയുടെ വില. ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണിയിലും എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായിട്ടായിരിക്കും ഇതിൻ്റെ നേരിട്ടുള്ള മത്സരം. അതിൻ്റെ ഹാർഡ്‌ടോപ്പ്, കൺവേർട്ടിബിൾ വേരിയൻ്റുകൾ കമ്പനി അവതരിപ്പിച്ചിരുന്നു.
കൺവേർട്ടബിൾ വേരിയൻ്റ് ഭാവിയിൽ വിൽപ്പനയ്‌ക്ക് കൊണ്ടുവരുമോ ഇല്ലയോ എന്ന് തീരുമാനിച്ചിട്ടില്ല. 7 ഇഞ്ച് യൂണിറ്റായ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റും ഈ കാറിലുണ്ട്. ഡാഷ്‌ബോർഡിന് ആകർഷകമായ ഡ്യുവൽ-ടോൺ തീം ലഭിക്കുന്നു. ഒരു ആനിമേഷൻ ഫിലിമിൽ നിന്ന് നേരിട്ട് കാണുന്ന ഡ്യൂവൽ-ടോൺ കളർ സ്കീമാണ് ഷയോമ സ്പോർട്സ്. കൂടുതൽ ആകർഷകമായ പ്രൊഫൈലിനായി വൃത്താകൃതിയിലുള്ള കോണുകളുള്ള വലിയ ചതുര ഹെഡ്‌ലാമ്പുകൾ ഇതിലുണ്ട്.
എയറോഡൈനാമിക് വീലുകളാണ് ഷയോമ ഉപയോഗിക്കുന്നത്. ഷിയോമക്ക് ഒരു ബോക്‌സി പ്രൊഫൈൽ ഉണ്ട്. ഇരട്ട-ടോൺ കളർ സ്കീമും ഉണ്ട്. കൂടുതൽ ആകർഷകമായ പ്രൊഫൈലിനായി വൃത്താകൃതിയിലുള്ള കോണുകളുള്ള വലിയ ചതുര ഹെഡ്‌ലാമ്പുകളും ഇതിലുണ്ട്. ബെസ്റ്റ്യൂൺ ഷോമ എഫ്എംഇ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ബെസ്‌റ്റ്യൂൺ ഷയോമ ശ്രേണി . ഇവി, റേഞ്ച് എക്സ്റ്റെൻഡർ ഡെഡിക്കേറ്റഡ് ഷാസി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *