മലപ്പുറം: മലപ്പുറം പൊലീസിലെ അഴിച്ചുപണിക്ക് പിന്നാലെ പ്രതികരിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. ‘സമയമായി, കടക്ക് പുറത്ത്’ എന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റില്‍ മറ്റൊന്നും പരാമര്‍ശിക്കുന്നില്ലെങ്കിലും, മലപ്പുറം എസ്പി എസ്. ശശിധരനെ അടക്കം മാറ്റുന്നതാണ് അന്‍വറിന്റെ പ്രതികരണത്തിന് പിന്നില്‍.
ശശിധരന്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്‍വര്‍ നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. അൻവർ ഉൾപ്പെടെ ഉള്ളവർ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മലപ്പുറം പൊലീസിലെ അഴിച്ചുപണി.
സ്പെഷൽ ബ്രാഞ്ച് അടക്കം ഡിവൈഎസ്പി റാങ്കിലുള്ള 8 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയെ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.