എസ് ജയ്‍ശങ്കര്‍ കുവൈത്ത് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്‍ശങ്കറും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്‍ദുള്ള അലി അൽ യഹ്യയും കൂടിക്കാഴ്ച നടത്തി. റിയാദിലെ സഹകരണ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന്‍റെ ആസ്ഥാനത്ത് നടന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്. 

Read Also – ഇഖാമ പുതുക്കാൻ പോയപ്പോൾ ഞെട്ടി; മലയാളി പെട്ടത് കെണിയിൽ, സ്പോൺസർ അറിയാതെ ഇടനിലക്കാരൻ ‘ഹുറൂബാക്കി’

കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും സഹകരണത്തിന്‍റെ വിവിധ മേഖലകളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി. ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേരയുമായും അബ്‍ദുള്ള അൽ യഹ്യ കൂടിക്കാഴ്ച നടത്തി. എസ്. ജയശങ്കര്‍ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

https://www.youtube.com/watch?v=QJ9td48fqXQ

By admin