കോട്ടയം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധത്തൊഴിലാളികളുടെയും കുട്ടികൾക്ക് നൽകുന്ന വിദ്യാദ്യാസ അവാർഡിന്റെ വിതരണോദ്ഘാടനം സഹകരണ-തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
കുമരകം സാംസ്‌കാരികനിലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. 2023-2024 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു,  വൊക്കേഷണൽ ഹയർ സെക്കൻഡറി,  ഫിഷറീസ് ടെക്നിക്കൽ സ്‌കൂൾ തലങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള കാഷ് അവാർഡുകളാണ് വിതരണം ചെയ്തത്.

കമ്മീഷണർ ശ്രീലു എൻ. എസ്. റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ  കെ.കെ. രമേശൻ, സക്കീർ അലങ്കാരത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി. കെ ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിതാ ലാലു, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർഷ ബൈജു, ദിവ്യ ദാമോദരൻ, ജയകുമാർ, പി. എസ് അനീഷ്, അഭിലാഷ്, മത്സ്യഫെഡ് ഡയറക്ടർ ബോർഡംഗം ബാഹുലേയൻ, ട്രേഡ് യൂണിയൻ നേതാവ് ഡി. ബാബു, വിവിധ മത്സ്യത്തൊഴിലാളി-അനുബന്ധത്തൊഴിലാളി സംഘടനാ ഭാരവാഹികളായ പ്രവീൺ, വിനോദ്, അജി, റീജിയണൽ എക്സിക്യൂട്ടീവ് അനിത എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *