എന്താണ് ഐഫോൺ 16, ഐഫോൺ 16 പ്രോ മോഡലുകളുടെ സവിശേഷതയെന്ന് നോക്കാം. ഐഫോൺ 15ൻ്റെ രൂപകൽപ്പനയിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവ എത്തിയിരിക്കുന്നത്. ഐഫോൺ 15ന് സമാനമായ പരന്ന വശങ്ങൾ, സമാനമായ അലുമിനിയം, ടൈറ്റാനിയം ഫ്രെയിമുകൾ, സ്ക്രീനിലും പിന്നിലും സമാനമായ സെറാമിക് ഷീൽഡ് എന്നിവയാണ് ഐഫോൺ 16ലും, ഐഫോൺ 16 പ്രോയിലും ഉള്ളത്. ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രൂപത്തിലും ഭാവത്തിലും ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയ്ക്ക് ഐഫോൺ 15ൽ നിന്ന് വലിയ മാറ്റങ്ങളില്ല.രണ്ട് പുതിയ ബട്ടണുകൾ ഐഫോൺ 16ൽ ലഭ്യമാണ്. നേരത്തെ പ്രോ മോഡലുകളിൽ ലഭ്യമായിരുന്ന ആക്ഷൻ ബട്ടൺ, ക്യാമറ ബട്ടൺ എന്നിവയാണിവ. ക്യാമറ ബട്ടണ്‍, ആപ്പിൾ ഇതിനെ ക്യാമറ കൺട്രോൾ എന്നാണ് വിളിക്കുന്നത്. ആൻഡ്രോയിഡ് ഫോൺ നിർമ്മാതാക്കൾ ഉപയോഗിക്കുന്നതിനേക്കാൾ 2 മടങ്ങ് ശക്തവും ആപ്പിൾ മുമ്പ് ഉപയോഗിച്ചിരുന്നതിനേക്കാൾ 50 ശതമാനം ശക്തവുമാണ് മുൻവശത്തെ സെറാമിക് ഷീൽഡ് ‌എന്നാണ് ആപ്പിളിൻ്റെ അവകാശവാദം. എന്നാൽ സ്‌ക്രീൻ വലുപ്പത്തിലും റെസല്യൂഷനിലും മാറ്റമൊന്നും ഇല്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.രൂപത്തിലും ഭാവത്തിലും ഐഫോൺ 15മായി വലിയ വ്യത്യാസങ്ങളില്ലെങ്കിലും പ്രകടമായ രണ്ട് വലിയ മാറ്റങ്ങളാണ് ഐഫോൺ 16നെ താരമാക്കുന്നത്. ഐഫോൺ 16ന് 8 ജിബി റാം ഉണ്ട് എന്നതാണ് അതിൽ പ്രധാനം. ആപ്പിൾ ഇൻ്റലിജൻസ് അല്ലെങ്കിൽ ആപ്പിളിൻ്റെ ജനറേറ്റീവ് AI ടൂളുകൾ പ്രവർത്തിപ്പിക്കുന്നതിന് 8 ജിബി റാം ആവശ്യമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. A18 ചിപ്‌സെറ്റാണ് ഐഫോൺ 16ൻ്റെ മറ്റൊരു പ്രധാനപ്പെട്ട മാറ്റം. A16 ചിപ്‌സെറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുവായ കമ്പ്യൂട്ടിംഗിൽ 30 ശതമാനം വേഗതയും ഗ്രാഫിക്സ് വർക്ക്ലോഡിൽ 40 ശതമാനം വേഗതയും A18 ചിപ്‌സെറ്റിനുണ്ട്. മെച്ചപ്പെട്ട കൂളിംഗുമായാണ് ഐഫോൺ 16 വന്നിരിക്കുന്നതെന്നാണ് ആപ്പിളിൻ്റെ അവകാശവാദം. ഇത് ഫോണിൻ്റെ സുസ്ഥിരമായ പ്രകടനത്തിന് സഹായിക്കുമെന്നും ആപ്പിൾ പറയുന്നു.ഐഫോൺ 16ന് ഇപ്പോൾ ലംബമായി ക്രമീകരിച്ച ക്യാമറാ ലെൻസുകളാണ് ഉള്ളത്. ഫോൺ ലാൻഡ്‌സ്‌കേപ്പ് മോഡിൽ പിടിക്കുകയും അതിൻ്റെ ക്യാമറ വീഡിയോ റെക്കോർഡുചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുമ്പോൾ, സ്പേഷ്യൽ ഫൂട്ടേജ് പകർത്താൻ മറ്റ് ലെൻസുകൾ ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും. ടെലിഫോട്ടോ ലെൻസ് ഇല്ലെങ്കിലും, ഐ ഫോൺ 16-ലെ റിയ‍ർ ക്യാമറ സിസ്റ്റം സൂം ലെവലിനെ പിന്തുണയ്ക്കുന്നുവെന്നും ആപ്പിൾ അവകാശപ്പെടുന്നുണ്ട്. പിക്സൽ 9-ൽ ഗൂഗിൾ ഉപയോഗിക്കുന്ന അതേ ക്രോപ്പിംഗും സോഫ്‌റ്റ്‌വെയർ തന്ത്രങ്ങളുമാണ് സൂമിനായി ആപ്പിൾ ഉപയോഗിക്കുന്നത്.ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയിൽ 1TB വരെ സ്റ്റോറേജ് ലഭിക്കും. USB 3.0 ടൈപ്പ്-സി പോർട്ടിനൊപ്പം 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത്, NFC, GPS കണക്റ്റിവിറ്റി എന്നിവയെയും ഈ ഫോണുകൾ പിന്തുണയ്ക്കും. അനുയോജ്യമായ ചാർജർ ഉപയോഗിച്ച് 27W-ൽ ഇവ ചാർജ്ജ് ചെയ്യാം. MagSafe അല്ലെങ്കിൽ Qi2-അനുയോജ്യമായ വയർലെസ് ചാർജിംഗ് അഡാപ്റ്റർ ഉപയോഗിച്ച് 15W-ൽ അവ ചാർജ് ചെയ്യാം.ഐഫോൺ 16, ഐഫോൺ 16 പ്രോ പുറത്തിറങ്ങിയതിന് പിന്നാലെ ഇന്ത്യയിൽ ഇവയുടെ വില എത്രയായിരിക്കും എന്ന ആശങ്കയ്ക്കും വിരാമമായിട്ടുണ്ട്. അമേരിക്കയിൽ പുതിയ മോഡലുകൾ ലഭ്യമാകുന്ന വിവരം ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഐഫോൺ 16ൻ്റെ പ്രാരംഭ വില 799 ഡോളറാണ് (ഏകദേശം 67,000 രൂപ). ഐഫോൺ 16 പ്ലസിൻ്റെ പ്രാരംഭ വില 899 ഡോളറും (ഏകദേശം 75,500 രൂപ), ഐഫോൺ 16 പ്രോയുടെ പ്രാരംഭ വില 999 ഡോളറും (ഏകദേശം 83,870 രൂപ), ഐഫോൺ 16 പ്രോ മാക്‌സിന് 1199 ഡോളറു (ഏകദേശം ഒരു ലക്ഷം രൂപ)മാണ് അമേരിക്കൻ വിപണയിലുള്ളത്. ഐഫോൺ 16 സീരീസിനായുള്ള പ്രീ-ഓർഡർ സെപ്റ്റംബർ 13-ന് വൈകുന്നേരം 5:30-നാണ് ഇന്ത്യയിൽ ആരംഭിക്കുക. ആദ്യ വിൽപ്പന സെപ്റ്റംബർ 20ന് നടക്കും.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *