കോഴിക്കോട്: കൊയിലാണ്ടിയില്‍ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥന്‍ ബൈക്ക് ഇടിച്ചു മരിച്ചു. മണമല്‍ സ്വദേശി ദിനേശാ(56)ണ് മരിച്ചത്.
ബൈക്ക് ഇടിച്ച് ഡ്രൈനേജില്‍ വീണ ദിനേശിനെ ഒരുപാട് നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.