ആലപ്പുഴ: അമ്പലപ്പുഴയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 11 തെരുവുനായ്ക്കയൊണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നെന്നാണ് സംശയം.
പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് സംഭവം. തിങ്കളാഴ്ച രാവിലെ മുതല്‍ മൈതാനത്തിന്റെ പലഭാഗത്തും സ്റ്റേജിലുമായി നായ്ക്കള്‍ അവശനിലയിലായി ചത്ത് വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. നായ്ക്കളെ ക്ഷേത്രം ജീവനക്കാര്‍ കുഴിച്ചു മൂടി.