കൊച്ചി: സംസ്ഥാനത്ത് നവംബര്‍ അഞ്ചു മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് എല്‍.പി.ജി. സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍. വേതന വര്‍ധന് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.
സംസ്ഥാനത്തെ ഏഴ് പ്ലാന്റുകളിലാണ് പണിമുടക്ക് നടത്തുന്നത്. പതിനൊന്ന് മാസമായി വേതന വര്‍ധന ആവശ്യപ്പെട്ടുള്ള അപേക്ഷ ഡ്രൈവര്‍മാര്‍ നല്‍കിയിരുന്നു. എന്നാല്‍, ട്രക്ക് ഉടമകള്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ തയാറായില്ല.
ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബര്‍ ഓഫീസര്‍മാരുമായും ഇരുപതോളം ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, ഈ ചര്‍ച്ചകളിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.