10 പൂച്ചകളെ ഓഫീസിൽ വളർത്തി ജാപ്പനീസ് ടെക് കമ്പനി, എല്ലാവർക്കും പ്രത്യേകം പദവികൾ; അതിനൊരു കാരണമുണ്ട്, വീഡിയോ

ജീവനക്കാരുടെ ജോലി സമ്മർദ്ദം കുറച്ച് അവരെ ഊർജ്ജസ്വലരാക്കാൻ വേറിട്ട ഒരു വഴി തേടി ജപ്പാനീസ് ടെക് കമ്പനി.  ഇതിനായി കമ്പനി കണ്ടെത്തിയ മാര്‍ഗമാണ് രസകരം. ഓഫീസിനുള്ളിൽ 10 പൂച്ചകളെ വളർത്തുക. ജോലിക്കിടയിൽ പൂച്ചകളുമായി കളിക്കാനും ഇടപഴകാനും ജീവനക്കാർക്ക് അവസരം നൽകുന്നതിലൂടെ അവരുടെ സർഗ്ഗാത്മകതയും ഊർജ്ജസ്വലതയും വർദ്ധിക്കുമെന്നാണ് കമ്പനി അധികൃതർ അവകാശപ്പെടുന്നത്. 

വെബ്, ആപ്പ് ഡിസൈനുകളിൽ വൈദഗ്ധ്യമുള്ള ടോക്കിയോ ആസ്ഥാനമായുള്ള ടെക് സ്ഥാപനമായ ക്യുനോട്ട് (Qnote) ആണ് ഇത്തരത്തില്‍ 10 പൂച്ചകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുന്നത്. കമ്പനിയിലെ എല്ലാവരെയും പോലെ ഈ പൂച്ചകൾക്കുമുണ്ട് ജോലി. കമ്പനിയിലെ 32 ‘ജീവനക്കാരുമായി കളിക്കുക’ എന്നതാണ് ഇവരുടെ ജോലി. 2004 മുതലാണ് കമ്പനി പൂച്ചകളെ ദത്തെടുത്തു തുടങ്ങിയത്. ഒരു റസ്റ്റോറന്‍റിൽ നിന്നും കണ്ടെത്തിയ ‘ഫതുബ’ എന്ന് പേരുള്ള പൂച്ചക്കുട്ടിയായിരുന്നു കമ്പനിയിലെ ആദ്യത്തെ അംഗം. കാലക്രമേണ, മറ്റ് ഒമ്പത് പൂച്ചകളെ കൂടി ഈ ഗ്രൂപ്പിൽ ചേര്‍ക്കുകയും അവയിൽ ഓരോന്നിനും ഓരോ ഓഫീസ് റോളുകൾ നൽകുകയും ചെയ്തു.  

50 വയസുള്ള കാമുകനെ വിവാഹം കഴിച്ചതിന് സമൂഹ മാധ്യമങ്ങള്‍ ട്രോളുന്നെന്ന് 29 കാരിയുടെ പരിഭവം

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by 株式会社qnote (@qnote)

വെള്ളമടിച്ച് കിളി പോയി; ജോർജിയയ്ക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത യുവതി കയറിയത് ഇന്ത്യയിലേക്കുള്ള വിമാനത്തിൽ

ടീമിലെ ഏറ്റവും പ്രായം കൂടിയയാളായതിനാൽ, 20-കാരിയായ ഫതുബയ്ക്കാണ് ഏറ്റവും ഉയർന്ന റാങ്കായ “ചെയർകാറ്റ്” പദവി നൽകിയിരിക്കുന്നത്. മറ്റു പൂച്ചകൾക്കും ഉണ്ട് മാനേജറും ഗുമസ്തനും ഒക്കെ അടങ്ങുന്ന വിവിധ പദവികൾ. പൂച്ചകൾക്ക് കൂടുതൽ സൗകര്യവും സ്വതന്ത്രമായി വിഹരിക്കാനായി വലിയ ഇടവും നൽകുന്നതിനായി ടെക് കമ്പനി 2020-ൽ ഓഫീസ് നാല് നിലകളുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു.  പുതിയ ഓഫീസിലേക്ക് മാറിയപ്പോൾ, പൂച്ചകൾക്ക് മാത്രമായി രണ്ട് നിലകളാണ് കമ്പനി മാറ്റിവച്ചത്. 

വാതിൽ പടിയായി ഉപയോഗിച്ചത് ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള 9 കോടിയിലധികം വിലയുള്ള നിധി; തിരിച്ചറിഞ്ഞത് ഏറെ വൈകി

അവിടെ പൂച്ചകൾക്ക് കളിക്കാനും ഉറങ്ങാനും ഭക്ഷണം കഴിക്കാനും ഒക്കെ പ്രത്യേകം സജ്ജീകരണങ്ങളുമൊരുക്കി. കൂടാതെ എല്ലാ പൂച്ചകൾക്കും സ്വന്തമായി ഇരിപ്പിടങ്ങളും ഷെൽഫുകളും ഉണ്ട്. കമ്പനി സിഇഓ നോബുയുകി സുരുട്ടയുടെ അഭിപ്രായത്തിൽ, ക്യൂനോട്ടില്‍ ജോലി ചെയ്യുന്ന പലർക്കും സ്വന്താമായി പൂച്ചകളുണ്ട്. അതിനാൽ, ഈ വളർത്തുമൃഗങ്ങളുടെ അടുത്തായിരിക്കുമ്പോൾ അവർക്ക് സ്വാഭാവികമായും വിശ്രമം തോന്നും. കൂടാതെ ഈ സംരംഭം നിരവധി പേരെ കമ്പനിയിൽ ചേരാൻ പ്രേരിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. 

റോഡിലെ കുഴിയിൽ വീണ ബൈക്ക് പൊക്കിയെടുത്തത് ജെസിബി; വീഡിയോ കണ്ട് ഓടിച്ചയാളെ തേടി സോഷ്യല്‍ മീഡിയ

By admin

You missed