മനാമ: പ്രവാസികളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തല്‍ ഉദ്ദേശിച്ചു കൊണ്ട് ഐ.വൈ.സി.സി. ഹമദ് ടൗണ്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന 45-ാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പാണ് ഹമദ് ടൗണില്‍ വച്ച് നടന്നത്.
ഹമദ് ടൗണ്‍ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും ഡോക്ടറുടെ കണ്‍സല്‍ട്ടേഷന്‍ സേവനവും സൗജന്യമായാണ് നല്‍കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ക്യാമ്പിന്റെ ഗുണഭോക്താക്കളായി. വളരെ മികച്ച രീതിയില്‍ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പില്‍ ലഭിച്ച സേവനങ്ങളില്‍ പങ്കെടുത്ത പലരും മികച്ച അഭിപ്രായം രേഖപ്പെടുത്തി. 
ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് വാസ്റ്റിന്‍, ഐ.വൈ.സി.സി. ദേശീയ മെമ്പര്‍ഷിപ് കണ്‍വീനര്‍ സ്റ്റെഫി സാബു, ഐ.വൈ.സി.സി. ബഹ്റൈന്‍ മുന്‍ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം, വിവിധ ഏരിയ ഭാരവാഹികള്‍, മറ്റ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. 
ഐ.വൈ.സി.സി. ഹമദ് ടൌണ്‍ ഏരിയാ പ്രസിഡന്റ് വിജയന്‍ ടി.പി, ട്രഷറര്‍ ശരത് കണ്ണൂര്‍, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധികള്‍, ഐ.വൈ.സി.സി. ഏരിയാ പ്രതിനിധികളായ നസീര്‍ പൊന്നാനി, ഹരിദാസ്, രഞ്ജിത്ത്, ജയന്‍, അനീഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഹോസ്പിറ്റലിനുള്ള മൊമെന്റോ ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഹമദ് ടൌണ്‍ ബ്രാഞ്ച് മാനേജര്‍ ശ്രീജിത്ത് സുകുമാരന് കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed