തിരുവനന്തപുരം; ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും എഡിജിപി എം.ആര്‍ അജിത്ത് കുമാറും നടത്തിയ കൂടിക്കാഴ്ചയില്‍ ശക്തമായ വിയോജിപ്പുമായി സിപിഐ.
അങ്ങനെയാരു കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗൗരവകരമാണെന്ന് തൃശ്ശൂരിലെ മുന്‍ സിപിഐ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
എഡിജിപി-ആര്‍എസ്എസ് നേതാവിനെ കണ്ടെന്നത് നിലവില്‍ വാര്‍ത്തയാണ്. വസ്തുത എന്തെന്ന് പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചക്ക് തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കില്‍ തൃശ്ശൂര്‍ പൂരം കലക്കിയ ഒരു കക്ഷി ആര്‍എസ്എസാണ് എന്ന് ഉറപ്പിക്കാം.
വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇത് ഗൗരവകരമായ കാര്യമാണ്. കൂടുതല്‍ അറിഞ്ഞതിനു ശേഷമേ മറുപടി പറയാന്‍ സാധിക്കൂ. സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സുനില്‍കുമാര്‍ പ്രതികരിച്ചു.