കോഴിക്കോട്: വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മുഹമ്മദ് ആട്ടൂര്‍(മാമി) തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. കേസില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കി. കേസ് സി.ബി.ഐക്ക് വിടണമെന്ന മലപ്പുറം എസ്.പിയുടെ ശിപാര്‍ശയെത്തുടര്‍ന്നാണ് നടപടി.
കേസ് അന്വേഷിക്കുന്ന മലപ്പുറം എസ്.പി എസ്. ശശിധരന്‍ കഴിഞ്ഞദിവസമാണ് സി.ബി.ഐ. അന്വേഷണം സംബന്ധിച്ച ശിപാര്‍ശ ഡിജിപിക്ക് നല്‍കിയത്.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ കുടുംബം മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. എന്നാല്‍, എഡിജിപി എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ്അന്വേഷണം ഏല്‍പ്പിച്ചത്. പി.വി.അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങള്‍ വന്നതോടെ കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
2023 ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ഓഗസ്റ്റ് 21ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്തുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.