തിരുവനന്തപുരം; ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയും എഡിജിപി എം.ആര്‍ അജിത്ത് കുമാറും നടത്തിയ കൂടിക്കാഴ്ചയില്‍ ശക്തമായ വിയോജിപ്പുമായി സിപിഐ. കൂടിക്കാഴ്ച ഇടത് ചെലവില്‍ വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
‘ആര്‍എസ്എസ് നേതാവും എഡിജിപിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണ്. എല്‍ഡിഎഫ് ചെലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങിനെ ചര്‍ച്ച നടത്തേണ്ട. വിഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവെക്കാനാണ് എഡിജിപി പോയത്?
കൂടിക്കാഴ്ചയുടെ വിവരം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം. ആര്‍എസ്എസിനും എല്‍ഡിഎഫിനുമിടയില്‍ ഒരു ആശയ ചര്‍ച്ചയുമില്ല.
എഡിജിപിയും ആഎസ്എസ് നേതാവും ഇടത് ചെലവില്‍ ചര്‍ച്ച നടത്തേണ്ട. ഇക്കാര്യത്തില്‍ അന്വേഷണം വേണം’ ബിനോയ് വിശ്വം പറഞ്ഞു.