കോഴിക്കോട് : റോട്ടറി ക്ലബിൻ്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി റോട്ടറി ക്ലബ് കാലിക്കറ്റ് അപ്പ്‌ടൗൺ പോളണ്ടിലെ റോട്ടറി ക്ലബ് വോർക്ലവുമായും റോട്ടറി ക്ലബ് കാലിക്കറ്റ് ബീച്ചുമായും സഹകരിച്ച് ചേവായൂരിലെ ദി പുവർ ഹോം സൊസൈറ്റിക്ക് കീഴിലുളള ഡിസേബിൾഡ് ഹോമിൽ പുതിയതായി നിർമിച്ചു നൽകിയ ഭിന്നശേഷി സൗഹൃദ ശൗചാലയവും കുളിമുറിയും റോട്ടറി മുൻ ജില്ലാ ഗവർണർ രാജേഷ് സുബാഷ് ഉദ്ഘാടനം ചെയ്തു.
അപ്പ്‌ടൗൺ ക്ലബ് പ്രസിഡൻറ് ശ്രീരാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഗണേഷ് ഭട്ട്, പ്രോജക്ട് പങ്കാളികളായ റോട്ടറി കാലിക്കറ്റ് ബീച്ച് പ്രസിഡന്റ് ശിവശങ്കർ, സെക്രട്ടറി സി.എ. രഞ്ജിനി അപ്പ്‌ടൗൺ മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്രൻ പുവർ ഹോം സൊസൈറ്റി വൈസ് പ്രസിഡന്റ് എം.രാജൻ ജോയിന്റ് സെക്രട്ടറി വി.ആർ. രാജു എന്നിവർ സംസാരിച്ചു.