റിയാദ്: 28 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയാ അറൈഷ് യൂണിറ്റ് അംഗം എസ്. അജയകുമാറിന്  യൂണിറ്റ് തലത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ കേളി യാത്രയയപ്പ് നല്‍കി.
ആല്‍ ക്രഡിസ് മെയിന്റനന്‍സ് കമ്പനിയിലെ ഫാം  ഹൗസ് ജീവനക്കാരനായിരുന്ന അജയകുമാര്‍ അറൈഷ് യൂണിറ്റിന്റെ  സജീവപ്രവര്‍ത്തകനുമായിരുന്നു. യൂണിറ്റ് പ്രസിഡന്റ് താജുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍  ന്യൂ സനയ്യ രക്ഷാധികാരി കണ്‍വീനര്‍  ഹുസൈന്‍ മണക്കാട്, ന്യൂ സനയ്യ ഏരിയാ സെക്രട്ടറി  ഷിബു തോമസ്, യൂണിറ്റ് ട്രഷറര്‍ ജയപ്രകാശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
യൂണിറ്റ് അംഗങ്ങളായ ഗിരീഷ്, റിജുമോന്‍, ജ്യോതിഷ്, അജ്‌നാസ്, ഹരികുമാര്‍, അനൂപ്, സിയാവുദ്ദീന്‍ ഹരിപ്രസാദ് ന്യൂ സനയ്യ എന്നിവരെ കൂടാതെ നിരവധി എരിയാ കമ്മറ്റി അംഗങ്ങളും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഷിബു എസ്.  യൂണിറ്റിനുവേണ്ടി ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് അജയകുമാര്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *