കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെക്-ഡ്രിവന്‍, ഓണ്‍-ഡിമാന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനികളിലൊന്നായ പോര്‍ട്ടര്‍, സമഗ്രമായ ഒരു കൂട്ടം ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് തിരുവനന്തപുരം നഗരത്തില്‍ പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചി ഉള്‍പ്പെടെ കേരളത്തിലെ രണ്ട് പ്രധാന നഗരങ്ങളില്‍ പോര്‍ട്ടര്‍ സാന്നിധ്യമറിയിക്കുന്നു.
ഒരു ദശാബ്ദക്കാലത്തെ മികവ് കൈമുതലാക്കി, രണ്ടാം നിര, മൂന്നാം നിര വിപണികളിലേക്കുള്ള പോര്‍ട്ടറിന്റെ തന്ത്രപരമായ വിപുലീകരണത്തിലൂടെ ഇരുചക്രവാഹന ഗതാഗതം വഴി മേഖലയിലെങ്ങും തടസ്സമില്ലാത്ത ചരക്കുനീക്കം സുഗമമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
വരും മാസങ്ങളില്‍, വിവിധങ്ങളായ ലോജിസ്റ്റിക് ആവശ്യകതകള്‍ ഉള്‍ക്കൊള്ളുന്നതിനായി മൂന്നുചക്ര വാഹനങ്ങള്‍ അവതരിപ്പിച്ച് പോര്‍ട്ടര്‍ തങ്ങളുടെ വാഹന വിഭാഗങ്ങള്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നു.