ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. പാർട്ടിയിൽ ചേരുന്നതിന് മുമ്പ്, ഫോഗട്ടും പുനിയയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അദ്ദേഹത്തിൻ്റെ വസതിയിൽ കണ്ടു.
വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ കോണ്‍ഗ്രസ് നല്‍കിയ പിന്തുണയ്ക്ക് ഫോഗട്ട് നന്ദി പറഞ്ഞു.
“ഞാൻ കോൺഗ്രസ് പാർട്ടിക്ക് നന്ദി പറയുന്നു. ഞങ്ങളെ റോഡിലേക്ക് വലിച്ചിഴക്കുമ്പോൾ ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും കൂടെയുണ്ടായിരുന്നു. ഞാൻ കോണ്‍ഗ്രസില്‍ ചേർന്നതിൽ അഭിമാനിക്കുന്നു”-അവർ പറഞ്ഞു.
വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.