വെറും 3 വർഷം, 28ൽ നിന്ന് ഒന്നാമത് എത്തിയ കേരളത്തിന്റെ മാജിക്ക്! ​ഗുജറാത്ത് അടക്കം പിന്നിൽ; കേരള മോഡലിന് കയ്യടി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടി. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്‌കരണ കർമ്മപദ്ധതിയുടെ കീഴിൽ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങിൽ ആണ് സംസ്ഥാനം ഒന്നാമതെത്തി മികച്ച നേട്ടം കൈവരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത് ഒന്നാമതെത്തുന്നത്.

വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനമടക്കം ഒൻപത് കാറ്റഗറികളിൽ ഉന്നത സ്ഥാനത്ത് (ടോപ്പ് അച്ചീവർ) എത്തിയാണ് കേരളം നേട്ടം കൈവരിച്ചത്. ഇവയ്ക്ക് 95 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. സംരംഭകരുടെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചത്. നൂതനമായ പരിഷ്‌കാരങ്ങളിലൂടെ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള പ്രക്രിയകളുടെ ഏകോപനം, വ്യവസായികൾക്കും പൗരൻമാർക്കും വേണ്ടി നടത്തുന്ന കാര്യക്ഷമമായ സേവനങ്ങൾ എന്നിങ്ങനെ സർക്കാർ നടത്തുന്ന സംരംഭ സൗഹൃദ പ്രവർത്തങ്ങൾ എന്നിവയൊക്കെ വ്യവസായങ്ങൾ ആരംഭിക്കാൻ മികച്ചയിടമായി സംരംഭക സമൂഹം കേരളത്തെ അടയാളപ്പെടുത്തിയതിന്റെ കാരണങ്ങളാണ്.  

വ്യവസായ പരിഷ്‌ക്കാര കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനവും സ്വീകരിക്കുന്ന നടപടികൾ പരിഗണിച്ചാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. ഇതിനായി പരിഗണിച്ച 30 സൂചികകളിൽ ഒമ്പതിലും കേരളത്തിന് ഒന്നാമത് എത്താനായി. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത് ആന്ധ്രപ്രദേശും , മൂന്നാം സ്ഥാനത്ത് ഗുജറാത്തുമാണ്. ആന്ധ്രപ്രദേശ്  അഞ്ചും ഗുജറാത്ത് മൂന്നും മേഖലകളിലാണ് ഒന്നാമതെത്തിയത്. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ 2020 ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു.

2021 ൽ കേരളം  15-ാമത് എത്തി. വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങൾ, യൂട്ടിലിറ്റി പെർമിറ്റുകൾ അനുവദിക്കൽ, നികുതി അടയ്ക്കലിലെ പരിഷ്‌കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണ പ്രക്രിയ ലഘുകരണം, റവന്യു വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റുകൾ മികച്ച പൊതുവിതരണ സംവിധാനം, മികച്ച ഗതാഗത സംവിധാനം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പ്രവർത്തനം എന്നീ 9  മേഖലകളിലാണ് കേരളം ഒന്നാമതെത്തിയത്. 

സൽവാ‍‍ർ വേണ്ട, സാരിയുടുത്താൽ മതി; കസിന്റെ ഭാര്യയെ ഉപദേശിച്ച് യുവാവ്, കുടുംബാം​​ഗങ്ങൾ തമ്മിൽത്തല്ലി; പരാതി

അമ്പമ്പോ! വെറും 14 ബസ് സർവീസ് നടത്തി ഇത്ര വലിയ വരുമാനമോ…; മന്ത്രിയുടെ ‘പൊടിക്കൈ’ കൊള്ളാം, ഇത് വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin