മാഹി: നഗരത്തിലെ ബാങ്കിന്റെ ഡ്യൂട്ടി റൂമില്‍ മദ്യപിച്ചെത്തിയ പോലീസുകാരന്‍ ഓഫീസറെ മര്‍ദ്ദിച്ചു. എസ്.ഐ. കമലഹാസനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മാഹി ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യന്‍ ബാങ്കിന്റെ ഗാര്‍ഡ് റൂമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ തമ്മിലാണ് ആക്രമണം നടന്നത്. മദ്യപിച്ചെത്തിയ പോലിസുകാരനെ ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു.