തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പോലീസിനെ നിയന്ത്രിക്കാന്‍ കഴിവില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള കെ.പി.സി.സിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം മുന്നോട്ടുപോകാനാകില്ല. ഭീകരജീവിയാണ് പിണറായി വിജയന്‍. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പോലീസുകാര്‍. ഞാന്‍, എന്റെ കുടുംബം, എന്റെ സമ്പത്ത് അതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
മുന്‍ ഇടത് സര്‍ക്കാരുകളെയൊന്നും ഞങ്ങള്‍ ഇത്രയധികം അപലപിച്ചിട്ടില്ല. അവര്‍ സാധാരണ മനുഷ്യരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരായിരുന്നു. ഈ മുഖ്യമന്ത്രിയുടെ മാറ്റം കേരളത്തിന് അനിവാര്യമാണ്. ഒന്നുകില്‍ സി.പി.എമ്മോ അല്ലെങ്കില്‍ ജനങ്ങളോ ഇത് തീരുമാനിക്കണം. പിണറായിയെ പുറത്താക്കാന്‍ ജനം രംഗത്തുവരും. അതിന് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.