ദുബായ്: ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് അബുദാബിയിൽ ഒരു റസ്റ്റോറന്‍റ് അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ അധികൃതർ. അബുദാബി ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന ആമിർ അൽ ഷാം റസ്റ്റോറന്‍റ് ആന്റ് ഗ്രില്ലാണ് അടച്ചുപൂട്ടിയത്.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന വിധത്തിൽ പ്രവർത്തിച്ചതിനേത്തുടർന്നാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. അബുദാബിയിലെ ഭക്ഷണവുമായി ബന്ധപ്പെട്ട നിയമനിർമ്മാണം സംബന്ധിച്ച 2008-ലെ നിയമം (2) റസ്റ്റോറന്‍റ് ലംഘിക്കുന്നതായി കണ്ടെത്തുകയായിരുന്നു.