മനാമ: വേനലവധിക്ക് ശേഷം ബഹ്റൈനിലെ വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിച്ചു. സ്വദേശി വിദ്യാലയങ്ങൾ പുതിയ അധ്യായന വർഷത്തിനാണ് തുടക്കമായത്.
വേനലവധിക്ക് സ്വദേശത്തേക്ക് പോയ സ്കൂൾ കുട്ടികളും രക്ഷിതാക്കളിൽ ഏറിയ പേരും അവധിക്കാലം ആഘോഷിച്ച് എത്തിയിട്ടുണ്ട്. സ്വദേശി കുട്ടികളും രക്ഷിതാക്കളുമായി യൂറോപ്പ് ഏഷ്യൻ രാജ്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാൻ കടുത്ത ചൂടിൽ നിന്നും ശമനം കിട്ടാൻ പോയിരുന്നു.

പുതിയതായി ചേർന്ന കുട്ടികളെ വിവിധ സ്കൂൾ അധ്യാപകർ വിവിധതരം ഭക്ഷണവും ജൂസും സമ്മാനങ്ങളും നൽകി എതിരേൽക്കുകയും കുട്ടികളെ ഇണക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സാനിധ്യത്തിൽ വിവിധ കലാപരിപാടികളും സമ്മാനങ്ങളും വിതരണം ചെയ്തിരുന്നു.
സ്കൂൾ തുക്കുന്നതുമായി ബന്ധപ്പെട്ട് വർക്സ് മന്ത്രാലയവും ജനറൽ ട്രാഫിക് വിഭാഗവും സ്കൂൾ ഡ്രൈവർന്മാർ അതുമായി ബന്ധപ്പെട്ട ജീവനക്കാർക്കും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുടെ വിശദമായ ബോധവൽക്കരവും നടത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *