കാസർകോട്- ‘വിനയൻ എങ്ങും പോകുന്നില്ല, ഈ മനുഷ്യന് എങ്ങോട്ടും പോകാൻ കഴിയില്ല, വിനയനെ ഞങ്ങൾ പാർട്ടിയിലേക്ക് എടുക്കുവാ …’ കാസർകോട് സമ്മേളനത്തോടെ സ്ഥാനം ഒഴിയുന്ന കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാറിനെ പ്രശസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇങ്ങനെ പറഞ്ഞപ്പോൾ സമ്മേളന പ്രതിനിധികൾ കരഘോഷം മുഴക്കിയാണ് സ്വീകരിച്ചത്. സഹകരണ ജീവനക്കാരുടെ സുശക്തമായ സംഘടനയായി കെ.സി.ഇ.എഫിനെ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച പി.കെ. വിനയകുമാറിന്റെ സംഘടനാ പാടവം എനിക്ക് നന്നായി അറിയാമെന്നും അതുകൊണ്ടാണ് വിനയന് യാത്രയയപ്പ് നൽകുന്ന ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേണ്ടി മാത്രമായി ഞാൻ കാസർകോട് വന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിനയൻ മാറിയാലും കോൺഗ്രസ് പാർട്ടിയുടെ നേതാവായി വിനയൻ ഉണ്ടാകുമെന്ന് കൂടി അദ്ദേഹം വ്യക്തമാക്കി. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും, കണ്ണൂർ, കാസർകോട് ഡി.സി.സി പ്രസിഡന്റുമാരും ജില്ലയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യനും ഈ സമയം വേദിയിൽ ഉണ്ടായിരുന്നു. സംഘടനാ പദവിയിൽ ഇതെന്റെ അവസാനത്തെ സമ്മേളനം ആണെന്നും അതുകൊണ്ടാണ് സമ്മേളനം എന്റെ സ്വന്തം ജില്ലയിൽ തന്നെ നടത്തുന്നതെന്നും ആമുഖ പ്രഭാഷണത്തിൽ വിനയകുമാർ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. തുടർന്ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംസ്ഥാന സമ്മേളന ഹാളിൽ ഞായറാഴ്ച രാവിലെ 11 മണിക്കാണ് പി.കെ. വിനയകുമാറിനും വൈസ് പ്രസിഡന്റ് എം.ആർ. സാബുരാജിനും മറ്റു ഭാരവാഹികൾക്കും യാത്രയയപ്പ് നൽകുന്നത്. കെ.എസ്.യു രാഷ്ട്രീയം തലക്ക് പിടിച്ചു സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ വിനയകുമാർ കെ.എസ്.യു താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് ഭാരവാഹി തുടങ്ങിയ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ടി. സിദ്ധിഖ് മത്സരിച്ച തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ വീടിന്റെ മതിൽ അക്രമി സംഘം തകർത്തിരുന്നു.
2023 October 14Keralaഉദിനൂർ സുകുമാരൻtitle_en: vinayan

By admin

Leave a Reply

Your email address will not be published. Required fields are marked *