കണ്ണൂർ- പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിമൂലം ദുരിതത്തിലായ ഇരകൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് പരിസ്ഥിതി സമിതി ജില്ലാ കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പ്ലാച്ചിമടയിൽ നീതിക്കുവേണ്ടി സമരം നടത്തുന്ന പോരാളികൾക്ക് സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമയബന്ധിതമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ ചേർന്ന യോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. താഹിർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം.പി. മുഹമ്മദലി സ്വാഗതം പറഞ്ഞു. പരിസ്ഥിതി സമിതി സംസ്ഥാന കൺവീനർ സലിം കുരുവമ്പലം, കോ-ഓഡിനേറ്റർ ടി.കെ. അബ്ദുൽ ഗഫൂർ, കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.
സി.പി. റഷീദ്, സി. എറമുള്ളാൻ, സി.വി.കെ. റിയാസ് മാസ്റ്റർ. ഖാലിദ് ഹാജി മുരിങ്ങോളി, ടി.വി. ഹസൈനാർമാസ്റ്റർ, ടി.പി. മഹമൂദ്, കൂടത്തിൽ കുഞ്ഞബ്ദുല്ല, വി.കെ.പി. ഇസ്മയിൽ, നസീർ ചാലാട്, ജലാലുദ്ദീൻ അറഫാത്ത്, പി.വി. അബ്ദുല്ല മുഹമ്മദ്, എ.പി. ബദ്‌റുദ്ദീൻ, കെ.എം.പി. മുഹമ്മദ് കുഞ്ഞി, ഫൈസൽ കണ്ണങ്കോട്, വി.കെ. ഷാഫി, സാഹിർ പാലക്കൽ, കെ.പി. ഇസ്മയിൽ ഹാജി, മുഹമ്മദ് ദാവുത്, മുഹമ്മദ് മുണ്ടേരി, സി.എ. ലത്തീഫ് ചർച്ചയിൽ പങ്കെടുത്തു.
ഭാരവാഹികളായി ഡോ. എ.കെ. അബ്ദുൽ സലാം (ചെയർമാൻ), കൂടത്തിൽ കുഞ്ഞബ്ദുല്ല (ജന: കൺവീനർ), ജലാലുദ്ദീൻ അറഫാത്ത് (ട്രഷറർ), കെ.എം.പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, തളയങ്കണ്ടി അഹമ്മദ്, വി.കെ.പി. ഇസ്മയിൽ (വൈസ്‌ചെയർമാൻ), പി.വി. അബ്ദുല്ല മുഹമ്മദ്,
സി.എ. ലത്തീഫ്, എം.കെ. അബ്ദുൽ ഖാദർ മാസ്റ്റർ (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
                       
2023 October 14Keralatitle_en: Adequate compensation should be ensured to the victims who suffered due to the Coca-Cola Company

By admin

Leave a Reply

Your email address will not be published. Required fields are marked *