കല്‍പ്പറ്റ: പീഡനത്തിന് ഇരയായ സ്കൂൾ വിദ്യാർഥിനായ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ 56 വയസുകാരനെ പോലീസ് പോക്സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തു.അറസ്റ്റിലായ ആൾ പെൺകുട്ടിയുടെ അയൽവാസിയാണ്. വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
വയറുവേദനയെ തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഒൻപത് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.
പെൺകുട്ടി കഴിഞ്ഞ ദിവസം പെൺകുഞ്ഞിന് ജന്മം നൽകി. ഇതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റീമാൻഡ് ചെയ്തു.