പാനൂര്‍: കടയില്‍ നിന്ന് സാധനങ്ങള്‍ കയറ്റാനെത്തിയ വ്യാപാരിക്കും ഡ്രൈവര്‍ക്കും ക്രൂര മര്‍ദ്ദനമേറ്റു. ബി.എം.എസ്. പ്രവര്‍ത്തകരായ ബിനീഷ്, രതീഷ് എന്നിരാവണ് ആക്രമണം നടത്തിയത്. പാനൂര്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 
നേരത്തെ ടൗണിലെ നെല്ലൂര്‍ ടെക്‌സ്‌റ്റൈയില്‍സ് ഏറ്റെടുത്ത് നടത്തിയിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി ഹാരിസ് കട ഒഴിവാക്കി തുണിത്തരങ്ങള്‍ തെക്കേ പാനൂരിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. ഇവ തിരികെ കൊണ്ടു പോകാനായി ലോറിയില്‍ കയറ്റുന്നതിനിടെ ബിനീഷും രതീഷുമെത്തി ഇവരെ തടയുകയും ഹാരിസിനെ മര്‍ദ്ദിക്കുകയായിരുന്നു.
ലോഡ് കയറ്റാനെത്തിയ ലോറി ഡ്രൈവര്‍ സുഷാഗിനെയും മര്‍ദ്ദിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *