കൊച്ചി: മിയ ബൈ തനിഷ്ക് പ്രപഞ്ചത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള ആഭരണ ശേഖരമായ സ്റ്റാര്‍ബസ്റ്റ് കളക്ഷന്‍ വിപണിയിലവതരിപ്പിച്ചു. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവ ദസറയുടെ ഉല്‍സവഛായ പ്രതിഫലിപ്പിക്കുന്നതിന്‍റെ ആവേശം ഉള്‍ക്കൊള്ളുന്നതാണ് ഈ ശേഖരം.
2999 രൂപ മുതലാണ് സ്റ്റാര്‍ബസ്റ്റ് ശേഖരത്തിലെ ആഭരണങ്ങളുടെ വില ആരംഭിക്കുന്നത്. ഓരോ വനിതയുടേയും വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു എന്ന് ഉറപ്പാക്കുന്നത്ര വൈവിധ്യമാര്‍ന്ന ശ്രേണിയാണ് ഈ ശേഖരത്തിലേത്.
ഓരോ സ്ത്രീയും പ്രപഞ്ചത്തിന്‍റെ ഒരു അംശം തന്നില്‍ വഹിക്കുന്നു എന്നതിന്‍റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് 14 കാരറ്റ് സ്വര്‍ണത്തില്‍ കടഞ്ഞെടുത്ത സ്റ്റാര്‍ബസ്റ്റ് ശേഖരം. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഈ ശേഖരം ജീവിതത്തിന്‍റെ ഓരോ തലത്തിലേക്കും സങ്കീര്‍ണമായ പ്രപഞ്ചത്തെ എത്തിക്കുകയാണ്.
ഓരോ ആഭരണവും ഒരു കലാസൃഷ്ടിയാണ്. രാത്രിയിലെ ആകാശത്തിന്‍റെ ഭംഗി പ്രതിഫലിപ്പിക്കുന്ന, സ്വര്‍ഗീയ രൂപങ്ങള്‍ കൊണ്ട് അലങ്കരിച്ച നീളമേറിയ ലോ നെക്ക്ലൈന്‍ ചെയിനുകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ യഥാര്‍ത്ഥ മാസ്റ്റര്‍പീസ് തന്നെയാണ്.
ക്ലാസിക്കുകള്‍ക്ക് സമകാലീക മാറ്റം നല്‍കിക്കൊണ്ട് കാലാതീതമായ ചാന്ദ് ബാലി ഇയര്‍റിങുകളുടെ ആധുനിക പതിപ്പും സ്റ്റാര്‍ബസ്റ്റ് ശേഖരം അവതരിപ്പിക്കുന്നുണ്ട്. റീഗല്‍ ബ്ലൂ സഫൈര്‍ ആം കഫുകള്‍ മുതല്‍ സവിശേഷമായ ഇയര്‍ റിങുകള്‍ വരെ ഓരോ ആഭരണവും ശക്തമായ പ്രതിഫലനങ്ങളാണു സൃഷ്ടിക്കുക.
ആധുനിക ഹാത്ത്ഫൂല്‍സും നെയില്‍ റിങുകളും ചന്ദ്രന്‍റേയും നക്ഷത്രങ്ങളുടേയും പശ്ചാത്തലത്തിലുള്ള ഡയമണ്ടുകളും സൂര്യ-ചന്ദ്ര ദ്വന്ദതയെ സൂചിപ്പിക്കുന്ന ആഭരണങ്ങളും സ്റ്റാര്‍ബസ്റ്റ് ശേഖരത്തിലുണ്ട്.
നാം ഓരോരുത്തരും പ്രപഞ്ചം പോലെ തന്നെ പരിധിയില്ലാത്ത സാധ്യതകള്‍ പേറുന്നവരാണെന്ന് മിയ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണന്‍ പറഞ്ഞു. പ്രപഞ്ച സൗന്ദര്യത്തെ ആദരിക്കുന്നതു കൂടിയാണ് മിയയുടെ സ്റ്റാര്‍ബസ്റ്റ് ആഭരണങ്ങള്‍. നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നക്ഷത്രധൂളിയാലാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണതെന്ന് ശ്യാമള രമണന്‍ പറഞ്ഞു.
ചെറിയ കമ്മലുകള്‍ മുതല്‍ ഫ്യൂഷന്‍ വെയറിനായുള്ള സമകാലീക ചാന്ദ്ബാലീസ് വരെയുള്ള ഇരുന്നൂറിലേറെ ഡിസൈനുകളാണ് വിപുലമായ സ്റ്റാര്‍ബസ്റ്റ് ശേഖരത്തിലുള്ളത്. പെന്‍ഡന്‍റുകള്‍, ഇയര്‍റിങുകള്‍, ഫിംഗര്‍ റിങുകള്‍, ബ്രേസ് ലെറ്റുകള്‍, നെക്ലസ്, മാച്ചിങ് സെറ്റുകളും കോമ്പിനേഷനുകളും തുടങ്ങി എല്ലാവര്‍ക്കും വേണ്ട എന്തെങ്കിലും ഇതിലുണ്ടാകും. ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില 3000 രൂപ മുതല്‍ 70000 രൂപ വരെയാണ്.
പരമ്പരാഗത ഉല്‍സവ വേളകള്‍ക്കും ഡാന്‍സ് നൈറ്റുകള്‍ക്കും പാര്‍ട്ടികള്‍ക്കും പ്രതിദിന ഉപയോഗത്തിനും സ്റ്റാര്‍ബസ്റ്റ് ശേഖരം അനുയോജ്യമാണ്. ഇയര്‍റിങുകള്‍, പെന്‍ഡന്‍റുകള്‍, നെക്പീസുകള്‍ മുതലായവ ഇതിലുണ്ട്. ഈ ശേഖരം എല്ലാ മിയാ സ്റ്റോറുകളിലും www.miabytanishq.com -ലും ലഭ്യമാണ്.