ജീവിതം ആസ്വദിക്കണം, നികുതി താങ്ങാനാവണം, യൂറോപ്പിലെ ഈ ചെറുരാജ്യത്തേക്ക് താമസം മാറ്റി ഇന്ത്യൻ ദമ്പതികൾ
ബെംഗളൂരു: ജീവിതം കൂടുതൽ മനോഹരമായി ആഘോഷിക്കണം, ഇത്രയധികം ടാക്സ് നൽകാനും വയ്യ. യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യത്തേക്ക് താമസം മാറ്റി ബെംഗളൂരു സ്വദേശികളായ ദമ്പതികൾ. ആമസോണിൽ സീനിയർ അനലിസ്റ്റായ പ്രതീക് ഗുപ്തയും ജർമൻ റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ഫിനാൻസ് മാനേജറുമായ ഭാര്യ നേഹയും 2020ലാണ് യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യമായ ലക്സംബർഗിലേക്ക് താമസം മാറ്റിയത്. ദുബായിലേക്കോ അമേരിക്കയിലേക്കോ താമസം മാറ്റിക്കൂടായിരുന്നോയെന്ന് നിരന്തരം ബന്ധുക്കൾ ഉപദേശിക്കുന്നതിനിടെയാണ് ഈ ദമ്പതികളുടെ വേറിട്ട മറുപടി എത്തുന്നത്. ദേശീയ മാധ്യമായ മിന്റിന് നൽകിയ അഭിമുഖത്തിലാണ് താമസം മാറ്റാൻ പല രാജ്യങ്ങളുണ്ടായിട്ടും ലക്സംബർഗ് എന്ന തീരുമാനത്തിന് പിന്നിലെന്താണെന്ന് ദമ്പതികൾ വിശദമാക്കുന്നത്.
ഇന്ത്യയിൽ തുടരുന്നതും അമേരിക്കയിലേക്ക് കുടിയേറുന്നതും കരിയറിൽ നേട്ടം നൽകുമായിരുന്നു. എന്നാൽ ജീവിതം മികച്ച രീതിയിൽ അസ്വദിക്കാനായിരുന്നു തങ്ങളുടെ തീരുമാനം. അതാണ് യൂറോപ്പ് നൽകുന്നത്. വർക്കിംഗ് ക്ലാസിലുള്ള ആളുകൾ യൂറോപ്പ് തെരഞ്ഞെടുക്കുന്നത് പണത്തിന് വേണ്ടിയല്ല. പകരം മികച്ച ജീവിത സൌകര്യത്തിനാണെന്നും ഇവർ പറുന്നു. ഇന്ത്യയിൽ നൽകുന്നതിനേക്കാൾ കുറഞ്ഞ നികുതിയാണി ഇവിടെ ഇവർക്ക് നൽകേണ്ടി വരുന്നത്. എന്നാൽ 28 ശതമാനം നികുതിക്ക് ലഭ്യമാകുന്ന സേവനങ്ങൾ ഇന്ത്യയിലേക്കാൾ മെച്ചപ്പെട്ടതാണെന്നും ഇവർ പറയുന്നു. 3 ശതമാനം വേതനം സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസിനായി നൽകേണ്ടതുണ്ട്. ഇത് നൽകുന്നതോടെ ദന്ത ചികിത്സ ഒഴികെയുള്ള ചികിത്സാ സൌകര്യം പൂർണമായി സൌജന്യമാണ്.
തൊഴിലില്ലായ്മ ഫണ്ടിലേക്കായി 2 ശതമാനം വേതനം ഇവിടെ നൽകേണ്ടതുണ്ട്. എന്നാൽ ഇവിടെ ജോലി നഷ്ടമായാൽ അവസാനമായി വാങ്ങിയ ശമ്പളത്തിന്റെ 80 ശതമാനം തുക മറ്റൊരു ജോലി കണ്ടെത്തുന്നത് വരെ സർക്കാർ തൊഴിലില്ലായ്മാ വേതനമായി നൽകും. ആരോഗ്യ ചിലവും ജോലി നഷ്ടവും ഉണ്ടാവുന്നത് ഇത്തരത്തിൽ സർക്കാർ വഹിക്കുന്നത് വലിയ നേട്ടമാണെന്നാണ് നേഹ വിശദമാക്കുന്നത്.
ഇതിന് പുറമേയാണ് കുറഞ്ഞ ചെലവിൽ ആഡംബര ജീവിതത്തിനുള്ള അവസരവും ലക്സംബർഗം നൽകുന്നുണ്ട്യ 10.3 ലക്ഷം രൂപ ചെലവിൽ മേഴ്സിഡസ് ബെൻസ് എ ക്ലാസ് വാഹനമടക്കം ഇവിടെ വാങ്ങാനാവുമെന്നും നേഹ പറയുന്നു. ഇന്ത്യയിൽ 55 ലക്ഷം രൂപയിലേറെ ചെലവിലാണ് ഈ വാഹനം വാങ്ങാനാവുക. രാജ്യം കണ്ട് ആഡംബര സൌകര്യങ്ങൾ ആസ്വദിക്കാനും ചുരുങ്ങിയ ചെലവുകൾ വേണ്ടി വരുമ്പോൾ താമസം മാറാൻ ലക്സംബർഗ് അല്ലാതെ മറ്റൊരിടം മനസിൽ എത്തില്ലെന്നാണ് ദമ്പതികൾ വിശദമാക്കുന്നത്.